Monday 11 March 2013

നിറഭേദം

പൂക്കളുടെ പുസ്തകം:

നിറഭേദം

പച്ചയും മഞ്ഞയും ഇലകള്‍ക്കിടയില്
ഞാനെന്‍റെ പ്രായത്തെ അളന്നു.
പച്ചിലകള്‍ എനിക്കായ്
ഒരു പൂക്കാലം തന്നു
സൗരഭ്യത്തെ നേദിച്ച്,
വസന്തത്തിന്‍റെ നിരചാര്‍ത്തായി.
നേര്‍ത്ത തെന്നല്‍
എനിക്ക് താരാട്ട് പാട്ടായി
ഇന്നത്‌ കൊടുങ്കാറ്റ്
ജീവിതച്ചുഴിയില്‍ വട്ടം തിരിയുന്നു
നില തെറ്റി ഉഴറി
ഞെട്ടറ്റു വീഴുന്ന
ഇലയുടെ നിറം മഞ്ഞയാണ്
ജരാനരകള്‍ ബാധിച്ച മഞ്ഞ
ജീര്‍ണമായ കരിയിലകള്‍ക്കിടയില്‍ക്കിടന്ന്
ഞാനിന്ന്,
പച്ചിലയെ സ്വപ്നം കാണുന്നു..

By,
Remya Pavanan
BA & MA Malayalam
2008-13 Batch

No comments:

Post a Comment